തൃശ്ശൂർ ജില്ലയിൽ സിപിഎം- ബിജെപി അന്തർധാര – ടി എൻ പ്രതാപൻ

ചാവക്കാട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ സിപിഎം- ബിജെപി അന്തർധാര ഉണ്ടാക്കിയതായി എഐസിസി ജനറൽ സെക്രട്ടറി ടി എൻ പ്രതാപൻ ആരോപിച്ചു.

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കടപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബിജെപി മത്സരിക്കുന്നില്ല, ഇത് സിപിഎമ്മിന് പിന്തുണ നൽകുന്നതിന് വേണ്ടിയാണ്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ മന്നലാംകുന്ന് ഡിവിഷനിൽ എൽഡിഎഫിലെ സബിത സദാനന്ദന്റേയും എടക്കഴിയൂർ ഡിവിഷനിലെ ബിജെപി സ്ഥാനാർഥി എം സി സബിതയുടേയും പത്രികകൾ തള്ളി, ഇത് പരസ്പര ധാരണയോടെയാണ്, ഇവയെല്ലാം വ്യക്തമാക്കുന്നത് തൃശ്ശൂർ ജില്ലയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള അന്തർധാരയാണ്.
ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടി എൻ പ്രതാപൻ.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്, ജില്ലാ വൈസ് പ്രസിഡണ്ട് പി വി ഉമ്മർകുഞ്ഞി, അഡ്വക്കേറ്റ് മുഹമ്മദ് ഗസാലി, ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ സ്ഥാനാർഥി ഗ്രീഷ്മ ബാബുരാജ്,
കോൺഗ്രസ് നേതാവ് സി ജെ സ്റ്റാൻലി, ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Comments are closed.