
പുന്നയൂർക്കുളം : അണ്ടത്തോട് നാക്കോല കിഴക്കേ ചെറായിയിൽ ബി ജെ പി, സി പി എം സംഘർഷം. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. പുന്നർക്കുളം പഞ്ചായത്ത് മൂന്നാം വാർഡിൽ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിനിടെ എൽ ഡി എഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചതിനെ ബി ജെ പി പ്രവർത്തകർ ചോദ്യം ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പിന്നീട് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. ഒരു വിഭാഗം യുവാക്കൾ തൊട്ടടുത്തുള്ള ക്ലബ്ബിൽ നിന്നും ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും വടികളും എടുത്തു വന്നതോടെ സംഘർഷം മുറുകി. തുടർന്ന് നടന്ന അടിയിൽ പരിക്കേറ്റ ഇരു വിഭാഗം പ്രവർത്തകരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മേഖലയിൽ പട്രോളിംഗ് ശക്തമാക്കിയതായി വടക്കേകാട് പോലീസ് പറഞ്ഞു.

Comments are closed.