
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള പാലത്തിൽ വിള്ളലുണ്ടായ സംഭവത്തിൽ എം എൽ എ ക്കെതിരെ പ്രതിഷേധം ഉയർത്തി യു ഡി എഫ്. പാലം പണിയിൽ എൻ കെ അക്ബർ എം എൽ എ അഴിമതി നടത്തിയെന്നാ യിരുന്നു മുദ്രാവാക്യം. ദേശീയപാത ഉപരോധിച്ച യു ഡി എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

യു ഡി എഫ് നേതാക്കളായ കെ.വി.ഷാനവാസ്, കെ. നവാസ്, നൗഷാദ് തെരുവത്ത്, കെ.വി യൂസഫലി, കെ.വി.സത്താർ, എച്ച്.എം.നൗഫൽ, ആരിഫ് പാലയൂർ, ഫാദിൽ, പി എം അനസ്, സി. കെ. ബാലകൃഷ്ണൻ, കെ.വി. ലാജുദ്ധീൻ, വി.എം മനാഫ്, ഷിഹാബ് മണത്തല, റിയാസ് പൊന്നാക്കാരൻ, സബാഹ് താഴത്ത്, ഷുക്കൂർ കോനാരത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Comments are closed.