mehandi new

ഗുരുവായൂരില്‍ യു.ഡി.എഫ് കോട്ടകള്‍ ആടിയുലയുന്നു – വില്ലനായത് ബിജെപി – ബി ഡി ജെ എസ് സഖ്യം

fairy tale

ചാവക്കാട്: ഗുരുവായൂരില്‍ യു.ഡി.എഫിന്‍്റെ കോട്ടകള്‍ ആടിയുലയുന്നു. യു ഡി എഫിന് വില്ലനായത് ബിജെപി – ബി ഡി ജെ എസ് സഖ്യം. ചാവക്കാട് മുന്‍സിപ്പാലിറ്റിയില്‍ യു ഡി എഫ് നേട്ടമുണ്ടാക്കി. എങ്ങണ്ടിയൂരില്‍ രണ്ടാം സ്ഥാനത്ത് ബി ജെ പി.
ഇതുവരയുള്ള തെരഞ്ഞെടുപ്പുകളില്‍ എക്കാലവും യു.ഡി.എഫിന് തണലും പ്രതീക്ഷയും നല്‍കിയിരുന്ന വടക്കേക്കാട്, പുന്നയൂര്‍, കടപ്പുറം പഞ്ചായത്തുകളില്‍ യു ഡി എഫ് വോട്ടില്‍ ഇടിവ്. വടക്കേക്കാട് പൂര്‍ണ്ണമായും കൈവിട്ടപ്പോള്‍ പുന്നയൂരും കടപ്പുറവും രക്ഷയായില്ല. കടപ്പുറം പഞ്ചായത്തില്‍ നിന്ന് ഇത്തവണ 2500 വോട്ടും പുന്നയൂരില്‍ നിന്ന് 3000വും പ്രതീക്ഷിച്ച യു.ഡി.എഫിന് ഈ രണ്ട് പഞ്ചായത്തുകളിലെ വോട്ട് കുറഞ്ഞത് കനത്ത ആഘാതമായി. കഴിഞ്ഞ പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എപിന് 1352 വോട്ടിന്‍്റെ ഭൂരിപക്ഷം നല്‍കിയ പുന്നയൂരില്‍ നിന്ന് ഇത്തവണ ലഭിച്ചത് 834 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. കടപ്പുറം പഞ്ചായത്തില്‍ നേരത്തെ ലഭിച്ച 1889 വോട്ടുകളില്‍ നിന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 1168 ലേക്ക് ഭൂരിപക്ഷം താഴ്ന്നു. വടക്കേക്കാട് പഞ്ചായത്തില്‍ ഇത്തവണ ഭൂരിപക്ഷം കുറയുമെന്ന് സൂചനയുണ്ടയിരുന്നെങ്കിലും ഇവിടെ 851 വോട്ടിന്‍്റെ ഭൂരിപക്ഷം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ഖാദറിനാണ് ലഭിച്ചത്. ഒരുമനയൂര്‍ പഞ്ചായത്തില്‍ മാത്രമാണ് യു.ഡി.എഫ് മുന്നേറ്റം നടത്തിയത്. ഇവിടെ എല്‍.ഡി.എഫിന് 615 വോട്ടിന്‍്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ടുകള്‍ വെച്ച് നോക്കുമ്പോള്‍ ചാവക്കാട് നഗരസഭയിലും യു.ഡി.എഫ് നേട്ടമുണ്ടാക്കി. 171 വോട്ടുകളാണ് യു ഡി എഫിന് ഇവിടെ കൂടുതലായി ലഭിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി.എന്‍ ജയദേവന് ലഭിച്ച 2563 വോട്ട് നിലയില്‍ നിന്ന് 2392 എന്നായി ഈ തിരഞ്ഞെടുപ്പില്‍ കുറഞ്ഞിട്ടുണ്ട്. പുന്നയൂര്‍ക്കുളം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലും പൂക്കോടുള്‍പ്പെടുന്ന ഗുരുവായൂര്‍ നഗരസഭയിലും അബ്ദുല്‍ കാദറിന് ശക്തമായ പിന്തുണയായണ് ലഭിച്ചത്.
ഗുരുവായൂരിലെ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും വിജയിക്കുമ്പോള്‍ അബ്ദുല്‍ ഖാദര്‍ നേടിയത് ചരിത്ര വിജയം. ഗുരുവായൂരില്‍ ഇതുവരെയുള്ള തെരഞ്ഞെപ്പ് ചരിത്രത്തില്‍ 15098 വോട്ടിന്‍്റെ വലിയ ഭൂരിപക്ഷം നേടി വിജയിക്കുന്ന ആദ്യ സ്ഥാനാര്‍ത്ഥിയാണ് കെ.വി അബ്ദുല്‍ ഖാദര്‍.
യു.ഡി.എഫ് വോട്ടുബാങ്കില്‍ വിള്ളലുണ്ടാണ്ടാക്കിയത് എന്‍.ഡി.എയുടെ സാന്നിധ്യമാണ്. മണ്ഡലത്തില്‍ എന്‍.ഡി.എക്ക് വിലിയ നേട്ടമാണുണ്ടായിട്ടുള്ളത്. ഈ തെരെഞ്ഞെടുപ്പോടെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ എന്‍ഡിഎയാണ് രണ്ടാം കക്ഷി. ഇവിടെ 6756 വോട്ട് എല്‍.ഡി.എഫ് നേടിയപ്പോള്‍ 3536 വോട്ടുമായാണ് എന്‍.ഡി.എ രണ്ടാമതത്തെിയത്. യു.ഡി.എഫിനിവിടെ 3297 വോട്ടുകളെ ലഭിച്ചുള്ളൂ.

Royal footwear

Comments are closed.