സോമൻ ചെമ്പ്രേത്ത് രചിച്ച ദജ്ജാൽ പ്രകാശനം ചെയ്തു

അവിയൂർ : സോമൻ ചെമ്പ്രേത്ത് രചിച്ച കഥാസമാഹാരമായ ദജ്ജാൽ പ്രകാശനം ചെയ്തു.
അവിയൂർ എ യു പി സ്കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെ കഥാസമാഹാരം ദജ്ജാൽ പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വിവി രാമകൃഷ്ണൻ മാസ്റ്റർ കവയിത്രി ടി ആർ ജ്യോതി ലക്ഷ്മിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.

എൻ കെ അക്ബർ എം എൽ എ കഥാകൃത്തിനെ ചടങ്ങിൽ ആദരിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടിവി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യപകൻ വിനു ജോസഫ്, സലിം കോടത്തൂർ, റംഷാദ് സൈബർ മീഡിയ, സി കെ വേണു എന്നിവർ സംസാരിച്ചു.

Comments are closed.