mehandi new

ക്ഷാമബത്ത കുടിശ്ശിക നിഷേധം – സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം

fairy tale

ചാവക്കാട് : ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സർക്കാരിൻറെ നടപടി  ജീവനക്കാരോടുള്ള വഞ്ചനയുടെ തുടർച്ചയാണെന്നൂം ഭരണപക്ഷ സംഘടനകൾ ഉറക്കം നടികുകയാണെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്  സി എച്ച് റഷീദ് പറഞ്ഞു. എസ് ഇ യു (സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ) ചാവക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഇ യു തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അബ്ദുള്ള കൊച്ചിക്കാരൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന നേതാക്കളായ അബ്ദുള്ള ബാബു, മുഹമ്മദ് ഷൗക്കത്തലി, സലിം മതിലകം,  പ്രവീൺ, ഫൽഗുണൻ  എന്നിവർ സംസാരിച്ചു. 

planet fashion

മുൻപു രണ്ട് ശതമാനം ഡി എ പ്രഖ്യാപിച്ചപ്പോഴും ഇപ്പോൾ മൂന്നു ശതമാനം പ്രഖ്യാപിച്ചപ്പൊഴും ആകെ 79 മാസത്തെ കുടിശ്ശിക നിഷേധിച്ചുകൊണ്ടുള്ള ക്രൂരമായ നടപടിയാണ് സർക്കാർ ജീവനക്കാരോട് കാണിച്ചിട്ടുള്ളത്. പാലക്കാട്, ചേലക്കര വയനാട് ഉപതിരഞ്ഞെടുക്കുകളുടെ പശ്ചാത്തലത്തിൽ കുടിശ്ശികയുള്ള 7 ഗഡുവിൽ ഒരു ഗഡുവായ 3% മാത്രം പ്രഖ്യാപിച്ചപ്പോഴും ആറു ഗഡുകൾ ബാക്കിയാണ്. ശക്തമായ വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാനാകാതെ നട്ടംതിരിയുകയാണ് ജീവനക്കാർ. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രക്ഷോഭങ്ങളുമായി മുൻനിരയിലുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് അലി മോൻ സ്വാഗതവും ജില്ലാ ട്രഷറർ കെ ഇ സുധീർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രതിഷേധ സമരത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ ഓഫീസ് ചുമരുകളിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു.

Ma care dec ad

Comments are closed.