ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനായി എത്തിയ ഭക്തയുടെ മാല പൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഗുരുവായൂർ അരിയന്നൂർ സ്വദേശിയും ഇപ്പോൾ മുണ്ടത്തിക്കോട് കനാൽ റോഡിൽ താമസിക്കുന്ന പോഴത്ത് സന്തോഷ് (44) ആണ് പിടിയിലായത്.

ഇന്ന് രാവിലെ അഞ്ചു മണിയോടെ ഗുരുവായൂർ കിഴക്കെ നടയിൽ വെച്ചായിരുന്നു സംഭവം.
മാല പൊട്ടിക്കുന്നതിനിടയിൽ താഴെ വീണ സ്ത്രീയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ഗുരുവായൂർ ടെംപിൾ പോലീസിൽ ഏല്പിച്ച പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി.

Comments are closed.