


ഗുരുവായൂര്‍: വിവാഹ വിരുന്നില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഇരിങ്ങപ്പുറം മമ്പറമ്പത്ത് ധർമന്റെ ഭാര്യ രമ്യ യാണ് മരിച്ചത്. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: വിഷ്ണു, ആദർശ്.
ഏപ്രില്‍ പതിനേഴിന് നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടര്‍ന്ന് നഗരസഭ ഹോട്ടല്‍, കാറ്ററിംഗ് മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിരുന്നു.

Comments are closed.