mehandi new

മുതുവട്ടൂർ ആലുംപടി റോ ഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം – വെൽഫയർ പാർട്ടി

fairy tale

ചാവക്കാട് : മുതുവട്ടൂർ -ആലുംപടി റോ ഡിന്റെ ശോചനീയാവസ്ഥ ശാശ്വതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെൽഫയർ പാർട്ടി.
വാർഡ് കൌൺസിലർ മഞ്ജു സുശീൽ, മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സെക്രട്ടറി കെ. ബി വിശ്വനാഥ് എന്നിവർക്ക് വെൽഫയർ പാർട്ടി മുതുവട്ടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.

planet fashion

എല്ലാ വർഷവും റോഡ് തകരുന്ന ഇടങ്ങളിൽ ഇന്റർലോക്ക് സംവിധാനം ചെയ്ത് ശാശ്വത പരിഹാരം കാണണമെന
ന്നും ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ റോഡ് ദേശീയപാതയിൽ നിന്നും തിരുവത്ര-പുന്ന വഴി ഗുരുവായൂർ പോകാനുള്ള എളുപ്പ മാർഗം കൂടിയാണ്. യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് ഉടൻ പരിഹാരമുണ്ടാവണമെന്നും അല്ലാത്ത പക്ഷം പൊതുജന പിന്തുണയോട് കൂടി ശക്തമായ സമര പരിപാടികൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും യൂണിറ്റ് പ്രസിഡന്റ്‌ ഹസ്സൻ പി വി അഭിപ്രായപ്പെട്ടു. സെക്രട്ടറി ഇല്യാസ് മുതുവട്ടൂർ, അസിസ്റ്റന്റ് പ്രസിഡന്റ്‌ അബ്ദുസ്സലാം, നജീബ് കരിക്കയിൽ, സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു.

Macare 25 mar

Comments are closed.