ജില്ലയിലെ ആദ്യത്തെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ ചാവക്കാട് തലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു
ചാവക്കാട് : താലൂക്ക് ഗവ. ആശുപത്രിയിൽ ജില്ലയിലെ ആദ്യത്തെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ ഉദ്ഘാടനം ആരോഗ്യ – വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. എം. എൽ. എ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതം ആശംസിച്ചു. ജില്ല പ്രോഗ്രാം മാനേജർ ആരോഗ്യ കേരളം ഡോ. സജീവ്കുമാർ പി പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ കെ. കെ. മുബാറക്, ജില്ല മെഡിക്കൽ ഓഫീസർ ടി.പി ശ്രീദേവി, സ്ഥിര സമതി അധ്യക്ഷരായ ഷാഹിന സലീം, അബ്ദുൽ റഷീദ് പി.എസ്, ബുഷ്റ ലത്തീഫ്, മുഹമ്മദ് അൻവർ എ.വി, പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ എം.ബി പ്രമീള, നഗരസഭ സെക്രട്ടറി എം. എസ് ആകാശ്, നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിഷ്മ പി.പി, താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ട് ഡോ. പി.കെ ശ്രീജ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അശോകൻ പി. എസ്, ഖാദർ ചക്കര, ഷാഹു, എ.എ ശിവദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ. എ നന്ദി രേഖപ്പെടുത്തി. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കിയത്.
Comments are closed.