mehandi new

ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് – ഉദ്ഘാടനം ശനിയാഴ്ച്ച

fairy tale

 ചാവക്കാട് : ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് ഉദ്ഘാടനം ചെയ്യും. ദിനംപ്രതി 1000 കണക്കിന്  രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തൃശ്ശൂർ ജില്ലയിലെ ആദ്യ 360 ഡിഗ്രി മെറ്റബോളിക്  ഡിസീസ് മാനേജ്മെന്റ് സെന്റർ ഫെബ്രുവരി 24 ഉച്ചയ്ക്ക് 2 മണിക്ക്  ആരോഗ്യ  വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.

ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  രോഗനിർണയവും തുടർചികിത്സയും ഭക്ഷണനിയന്ത്രണ കൗൺസിലിങ്ങും ഫിസിയോതെറാപ്പിയും ഉൾപ്പെടെയുള്ള ക്ലിനിക്ക്  രോഗികൾക്ക് ഏറെ  ആശ്വാസകരമാവും.

 ഗുരുവായൂർ എം.എൽ.എ എൻ. കെ അക്ബർ  അധ്യക്ഷത വഹിക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,   ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

Meem travels

Comments are closed.