മറച്ചു വെക്കരുത് കാൻസർ രോഗികളിൽ രോഗത്തെ കുറിച്ച കൃത്യമായ ബോധം നൽകണം
ഒരുമനയൂർ : നാഷണൽഹുദ സെൻട്രൽ സ്കൂളും ഒരുമനയൂർ പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. വി പി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി. രോഗം ഏതു തരത്തിലുള്ളതാണെന്ന് രോഗിയിൽ നിന്ന് മറച്ചുവെക്കാനല്ല മറിച്ച് അത് എത്തരത്തിലുള്ളതാണെന്ന കൃത്യമായ ബോധം അയാളിലുണ്ടാക്കാനാണ് കുടുംബാംഗങ്ങൾ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഒരുമനയൂർ നാഷണൽഹുദസ്കൂളിൽ നടന്ന കാൻസർ ബോധവൽക്കരണ സെമിനാർ ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. പി കെ ഫസലുദ്ദീൻ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ നഹാസ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. ജെ.ചാക്കോ, ജമാൽ പെരുമ്പാടി, അഡ്വ. ഷീബ ഫൈസൽ, അബൂബക്കർ ഹാജി, ഫൈസൽ ഉസ്മാൻ, ഉമ്മർകോയ തുടങ്ങിയവർ സംസാരിച്ചു.
കാൻസർ രോഗിയുടെ ചികിത്സാ സഹായമായി പി കെ എം ബി ട്രസ്റ്റ് നൽകുന്ന സംഖ്യ ട്രസ്റ്റ് സെക്രട്ടറി ഷൈന ബഷീറിനും, കാൻസർ ബാധിച്ചു മരണപെട്ടയാളുടെ, മകളുടെ അവസാന രണ്ടു വർഷത്തെ ബി സി എ വിദ്യഭ്യാസത്തിനുള്ള തുക കോയ ഹാജിക്കും ഡോക്ടർ ഗംഗാധരൻ കൈമാറി.
Comments are closed.