mehandi new

ചൊവ്വല്ലൂര്‍പ്പടിയിലെ കുടിവെള്ളമൂറ്റല്‍ കളക്ടര്‍ ഇടപെട്ടു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍പ്പടി മേഖലയില്‍ നിന്നും  കുടിവെള്ളമൂറ്റി വില്‍പ്പന നടത്തുന്നതിനെതിരെ  നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാന്‍ ജില്ലാ കലക്ടര്‍ എ. കൗശികനെത്തി. നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ നാട്ടുകാരുടെ പരാതികളും നഗരസഭയുടെ നിര്‍ദേശങ്ങളും കേട്ടു. കുടിവെള്ളവുമായി ടാങ്കര്‍ ലോറികളെ പോകാന്‍ അനുവദിക്കി പ്രല്ലെന്ന് ഖ്യാപിച്ച് പ്രദേശവാസികള്‍ രംഗത്തു വന്നതോടെയാണ് കലക്ടര്‍ ഇടപെട്ടത്. 40 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ഊറ്റിക്കൊണ്ടിരിക്കുതെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപത്തെ കിണറുകളിലെല്ലാം വെള്ളം വറ്റുകയാണ്. ഭക്തിയുടെ പേര് പറഞ്ഞ് ഹോട്ടല്‍ – ലോഡ്ജ് ലോബികളാണ് കുടിവെള്ളം ഊറ്റുന്നത്. പ്രതിഷേധങ്ങളെ ഭക്തര്‍ക്കെതിരായ നീക്കമായി വ്യാഖ്യാനിക്കുത് ഈ ലോബിയണ്. ഒരു വിധത്തിലുള്ള അനുമതികളും കൂടാതെയാണ് വെള്ളം വില്‍പ്പന നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് കുടിവെള്ളം യഥേഷ്ടം ലഭ്യമാകുന്ന വിധത്തിലും ഗുരുവായൂരിലെത്തു തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കാത്ത വിധത്തിലും പ്രശ്‌നം പരിഹരിക്കണമെന്ന്  നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി പറഞ്ഞു. നാട്ടുകാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്ന് പറഞ്ഞ കലക്ടര്‍ വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിച്ച് തീരുമാനം അറിയിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. ഭൂഗര്‍ഭ ജലത്തിന്റെ വാണിജ്യപരമായ വിനിയോഗത്തിന് നിയമപരമായ അനുമതി വേണമെന്നും കലക്ടര്‍ പറഞ്ഞു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, കൗസിലര്‍മാരായ സുരേഷ് വാര്യര്‍, ടി.ടി. ശിവദാസന്‍, റഷീദ് കുറ്റിക്കല്‍, ജോയ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ജലമൂറ്റുന്ന  കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് കലക്ടര്‍ മടങ്ങിയത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.