mehandi new

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകല്‍ : നാഷണിലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിലേക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

water leakചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍  ശുദ്ധജല വിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത്  അവസാനിപ്പിക്കാന്‍ നടപടിയെടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച്ച   ജോലിക്കെത്തെിയാല്‍ വഴിതടയല്‍ സമരം സംഘടിപ്പിക്കാന്‍  പുന്നയൂര്‍ മണ്ഡലം നാഷണിലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് യോഗം തീരുമാനിച്ചു. പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് സല്‍ബുദ്ധി തോന്നാന്‍ കുടങ്ങളില്‍ വെള്ളം നിറച്ച് നടത്തുന്ന മാര്‍ച്ചിനൊടുവില്‍ ഓഫീസനുള്ളിലൊഴിച്ച് ശുചീകരണം നടത്തുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍്റ് എം.കെ ഷംസുദ്ധീന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍്റ് എ.എച്ച് മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. ഇ.പി സുരേഷ്കുമാര്‍, വാലിയില്‍ അലിക്കുട്ടി, എ.പി കബീര്‍, ഒ.കെ മുനീര്‍, ഒ.എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.