mehandi new

ദൃശ്യം ഐ കെയർ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

മമ്മിയൂർ : ചാവക്കാട് ദൃശ്യം ഐ കെയറുമായി സഹകരിച്ച് മമ്മിയൂർ എൽ എഫ് സി യൂ പി സ്കൂളിൽ പി ടി എ ആൻഡ് എം പി ടി എ കമ്മിറ്റി വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദൃശ്യം ഐ കെയർ  ഹോസ്പിറ്റലിലെ ഡോക്ടർ  രമ മുകേഷ് വിദ്യാർഥികൾക്കായി കണ്ണും കരുതലും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. എൽ എഫ് സി യൂ പി സ്കൂൾ എച്ച് എം  സിസ്റ്റർ സിമി മരിയ, പി ടി എ പ്രസിഡന്റ്‌ ജോർജ്, വൈസ് പ്രസിഡന്റ്‌ ഷബ്‌ന അബ്ബാസ്, ആത്‍മജ ടീച്ചർ എന്നിവർ സംസാരിച്ചു. 

planet fashion

പി ടി എ എം പി ടി എ അംഗങ്ങളായ അനീഷ്‌ പാലയൂർ, ഷംസിയ ഷംസു, സബിത, സാബു ചൊവ്വല്ലൂർ, സുഭിഷ, ഒ എ അഞ്ജു ദൃശ്യം  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Comments are closed.