പോലീസ് നായയുടെ സഹായത്തോടെ മയക്കുമരുന്ന് വേട്ട – മൂന്നുപേർ അറസ്റ്റിൽ


ജിത്ത്, മുഹസിൻ, വൈശാഖ്

ചാവക്കാട് : ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മയക്കുമരുന്ന് വേട്ട. ബ്ലാങ്ങാട് കള്ളാമ്പിപടി ബീച്ച് ഹൌസ് റിസോർട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും കഞ്ചാവ് പിടിച്ചു. കാറിയുണ്ടായിരുന്ന മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
തിരുവത്ര മത്രംകോട് ജിത്ത് (30), പാവറട്ടി മരുതയൂർ കൊച്ചാത്തിരി വൈശാഖ് (26), കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജിയാരകത്ത് മുഹസിൻ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകുന്നേരം നാലുമണിക്കായിരുന്നു ചാവക്കാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ K-9 ഡോഗ് സ്ക്വാഡ് ലെ ലാറയുടെ സഹായത്തോടെ ബീച്ച് ഹൌസിൽ റെയ്ഡ് നടത്തിയത്. സി.പി.ഒ മാരായ സജീഷ്, അനസ്, ഡോഗ് ഹാൻഡ്ലർ അനൂപ് എന്നിവരും എൻ ഡി പി എസ് റെയിഡിൽ പങ്കെടുത്തിരുന്നു.

Comments are closed.