mehandi new

ദുക്റാന ഊട്ട് തിരുനാൾ നാളെ – അരലക്ഷം പേരെ സ്വീകരിക്കാൻ ഒരുങ്ങി പാലയൂർ തീർത്ഥകേന്ദ്രം

fairy tale

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ നാളെ ആഘോഷിക്കും. ഊട്ടു തിരുനാളിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, ജനറൽ കൺവീനർ സി ഡി ലോറൻസ് എന്നിവർ അറിയിച്ചു. നാളെ രാവിലെ 6: 30 മുതൽ വൈകിട്ട് 4 മണി വരെ ദിവ്യബലികൾ ഉണ്ടായിരിക്കും. രാവിലെ 7.30ന് ഊട്ട് ആശിർവാദവും, 9.30ന്റെ ദിവ്യബലിക്ക് ശേഷം ജൂലൈ 13, 14 തീയതികളിൽ നടത്തപ്പെടുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം തൃശ്ശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ   ആൻഡ്രൂസ് താഴത്ത്  നിർവഹിക്കും. 

planet fashion

ഏകദേശം അര ലക്ഷം പേർക്കുള്ള ഊട്ട് നേർച്ചക്ക് വേണ്ടി  പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഊട്ട് കമ്മിറ്റി കൺവീനർ ചാക്കോ പുലിക്കോട്ടിൽ അറിയിച്ചു. രാവിലെ 8 മുതൽ വൈകുന്നേരം 4 മണി വരെ ഊട്ട് ഉണ്ടായിരിക്കും. കടന്നു വരുന്ന വിശ്വാസികൾക്കുള്ള വഴിപാട് നേർച്ചകൾ എല്ലാം ഒരുങ്ങിയതായി നേർച്ച കൺവീനർ സ്റ്റീഫൻ ചെമ്മണ്ണൂർ അറിയിച്ചു. ഊട്ടു നേർച്ചയും, നേർച്ച പായസവും പാർസലായും ലഭിക്കുമെന്ന് പാർസൽ കൺവീനർ ജോൺസൻ നീലംകാവിൽ അറിയിച്ചു. തീർത്ഥ കേന്ദ്രം അസി വികാരി റവ ഫാ ഡെറിൻ അരിമ്പൂർ, തീർത്ഥ കേന്ദ്രം ട്രസ്റ്റിമാരായ സന്തോഷ്‌ ടി ജെ, പോൾ കെ ജെ, ബാബു സി എം, ജോഫി ജോസഫ്, ഷോബി ഫ്രാൻസിസ്, കെ ജെ യേശുദാസ് എന്നിവർ  തുടങ്ങി വിവിധ കമ്മിറ്റിയിലെ അംഗങ്ങൾ ദുക്റാന തിരുനാളിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

Ma care dec ad

Comments are closed.