mehandi new

ബീച്ച് പരിസരം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു

fairy tale

ചാവക്കാട്‌: ചാവക്കാട് ബീച്ചും പരിസരവും ഡി വൈ എഫ്‌ ഐ ചാവക്കാട്‌ വെസ്റ്റ്‌ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ വൃത്തിയാക്കി. മീന്‍ വെള്ളവും മീന്‍ രക്തവും കെട്ടിക്കിടന്നും, പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞും നാറിക്കിടക്കുന്ന ബീച്ചിന്റെ ശോച്യാവസ്ഥയെ കുറിച്ചും സന്ദര്‍ശകരുടെ ദുരിതത്തെ കുറിച്ചും ‘ നാറുന്ന ബീച്ചും വളരുന്ന ടൂറിസവും’ എന്ന തലക്കെട്ടില്‍ ചാവക്കാട്ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തും കുഴികളില്‍ ക്വാറിമണല്‍ അടിച്ചുമാണ് പരിസരം വൃത്തിയാക്കിയത്.
ഡി വൈ എഫ്‌ ഐ സംസ്തന കമ്മിറ്റി അംഗം കെ കെ മുബാറക്‌ ഉദ്ഘാടനം ചെയ്തു. ടി എം ഷഫീക്ക്‌, നൗഷാദ്‌, പ്രജിത്ത്‌, മിധുന്‍, ഹിഷാം, ജി കിരണ്‍, കെ എം ശഹിൻഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

planet fashion

നാറുന്ന ബീച്ചും വളരുന്ന ടൂറിസവും

 

Comments are closed.