കർണ്ണാടക കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

കടപ്പുറം : കർണ്ണാടക കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ ഡിവൈഎഫ്ഐ കടപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഞ്ചങ്ങാടി സെന്ററിൽ നടന്ന പ്രതിഷേധ യോഗം എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ കടപ്പുറം മേഖല പ്രസിഡന്റ് പി. എച്ച്. മഹ്റൂഫ് അദ്ധ്യക്ഷത വഹിച്ചു. എ. കെ. മുനീർ, പി. പി. മുബഷീർഖാൻ, പി. എ. ഹസീബ്, സി. പി. അഭിരാം തുടങ്ങിയവർ സംസാരിച്ചു.

Comments are closed.