ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക് ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ

ചാവക്കാട് : ചാവക്കാട്: നഗരസഭ വൈസ് ചെയര്‍മാനായി എൽ.ഡി.എഫിലെ സി.പി.ഐ എം അംഗവും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ മുബാറക്കിനെ തെരഞ്ഞെടുത്തു. 32 അംഗ കൗണ്‍സിലില്‍ 23 വോട്ടുകളാണ് മുബാറക്കിന് ലഭിച്ചത്.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി അനൂപ്, സംസ്‌ഥാന കമ്മിറ്റി അംഗം കെ ബി ജയൻ, ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് എറിൻ ആന്റണി, ചാവക്കാട് വെസ്റ്റ് മേഖല സെക്രട്ടറി ടി എം ഷഫീഖ്, സി പി ഐ എം ചാവക്കാട് ഏരിയ സെക്രട്ടറി എൻ കെ അക്ബർ, ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എച്ച് സലാം, കമ്മിറ്റി അംഗം കെ എം അലി, എൽ ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ പി കെ സെയ്താലിക്കുട്ടി തുടങ്ങിവർ ചടങ്ങിൽ പങ്കടുത്തു ആശംസകൾ നേർന്നു.

Comments are closed.