mehandi new

വീണ്ടും ഭൂചലനം ; ചാവക്കാടും ഗുരുവായൂരും പ്രകമ്പനം

fairy tale

തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കും.  ആശങ്കപ്പെടാനുള്ള സാഹചര്യമില്ല –  അധികൃതര്‍

ചാവക്കാട് : ചാവക്കാട് ഓവുങ്ങലും, ഗുരുവായൂർ ചൊവ്വല്ലൂർ പടിയിലും ഭൂകമ്പം അനുഭവപ്പെട്ടതായി നാട്ടുകാർ. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, മേഖലകളിലാണ് വീണ്ടും ഭൂമികുലുക്കം ഉണ്ടായത്. ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട് തൃത്താല, ആനക്കര, കപ്പൂർ,തിരുമിറ്റക്കോട് ‍‌ഭാഗങ്ങളിൽ ഇന്നും പുലര്‍ച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായി. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

പുലർച്ചെ നാലുമണിയോടെ പ്രകമ്പനം അനുഭവപ്പെട്ടതായി ഓവുങ്ങൽ പടിഞ്ഞാറു ഭാഗം രാജാ സ്‌കൂളിന് പിറക് വശം താമസിക്കുന്ന യാസിർ സുതാനത്ത് പറഞ്ഞു. ചൊവ്വല്ലൂർപടി മേഖലയിലും പെലക്കാട്ടു പയ്യൂരും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

ഇന്ന് രാവിലെ ഇന്ത്യൻ സമയം രാവിലെ 3:55:17 ന് ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചു. റിക്ടർ സ്കെയിലിൽ 2.9  ആണ് തീവ്രത രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ക്കും – ഏരുമപ്പെട്ടിയും ഇടയിൽ കോട്ടപ്പുറം എന്ന സ്ഥലത്താണ് പ്രഭവ കേന്ദ്രം. (lat :10.68 long :76.20)

planet fashion

Comments are closed.