mehandi new

തിരുവത്ര പുതിയറയിൽ ഭൂചലനം സംഭവിച്ചതായി നാട്ടുകാർ – കെട്ടിടങ്ങളിൽ വിള്ളൽ, വൈദ്യതോപകരണങ്ങൾ കത്തിനശിച്ചു

fairy tale

ചാവക്കാട്: തിരുവത്ര പുതിയറയിൽ ഭൂചലനം  സംഭവിച്ചതായി നാട്ടുകാർ. കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. പുതിയറ പള്ളിക്ക് പടിഞ്ഞാറ് വശമുള്ള ആർ സി ക്വാർട്ടേഴ്‌സിന്റെ അഞ്ചു വീടുകൾക്കും സലാമിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സിന്റെ മുകൾ നിലയിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്. ആർ സി ക്വാർട്ടേഴ്‌സിന്റെ വടക്കേ അറ്റത്തുള്ള ഫൈസലിന്റെ വീട്ടിലെ വൈദ്യതോപകരണങ്ങൾ കത്തിനശിച്ചു തുടർന്നാണ് മറ്റു വീടുകളുടെ ചുമരുകളിലെ വിള്ളൽ ശ്രദ്ധയിൽ പെട്ടത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.15 ഓടെയാണ് സംഭവം. ചാവക്കാട് വില്ലേജ് ഓഫീസർ ഡി എസ് അനിൽകുമാർ, അസിസ്റ്റന്റ് ഓഫീസർ റിജിത് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Macare 25 mar

Comments are closed.