mehandi new

എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘം വായ്പാ ധനസഹായം വിതരണം ചെയ്തു

fairy tale

എടക്കഴിയൂർ : എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൻ്റെ  സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ ധനസഹായ വിതരണോദ്ഘാടനം തൃശൂർ എം പി ടി. എൻ പ്രതാപൻ  നിർവഹിച്ചു.  സുബൈദ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു.  8670000 രൂപയുടെ വായ്പാ ധനസഹായമാണ് വിതരണം ചെയ്യുന്നത്. ഫോട്ടോ അനാഛാദനം  എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു.  സുരേന്ദ്രൻ മരക്കാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ ഐഡി കാർഡ് വിതരണം  നിർവഹിച്ചു. മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് പുന്നയൂർ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് എം വി ഹൈദരലി  നിർവഹിച്ചു.

planet fashion

മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫീസർമാരായ സരിത, അരുണിമ,  സംഘം പ്രസിഡൻ്റുമാരായ കെ.എം അലി, അബു മാലിക്കുളം, വഹാബ്, ഗോപ പ്രതാപൻ,  ഹസ്സൻ  എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

സി ഐ ജോർജ് , ഡയറക്ടർമാരായ അഷ്റഫ് പുളിക്കൽ, മൊയ്തീൻ കോയ, ബിന്ദു സുരേന്രേൻ, അജ്ജന പൂവത്ത് എന്നിവർ പങ്കെടുത്തു.  സംഘം വൈസ് പ്രസിഡൻ്റ് മുജീബ് റഹ്മാൻ സ്വാഗതവും സെക്രട്ടറി ആരിഫ നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.