കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം അത് ജീവിത പഠനമാണ് – പ്രൊഫ. സി രവീന്ദ്രനാഥ്

തിരുവത്ര : കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം, അത് ജീവിത പഠനമാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. തിരുവത്ര കുമാർ എ യു പി സ്കൂൾ പുറത്തിറക്കിയ വാർഷിക പത്രം വിദ്യാധ്വനി- 2025 ലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ഒരേ ബെഞ്ചിലും ക്ലാസിലും സ്‌കൂളിലും പഠിക്കുന്ന കുട്ടികളെ മനുഷ്യനായി കാണാൻ പഠിപ്പിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാർഡ് കൗൺസിലർ എം ആർ രാധാകൃഷ്‌ണൻ വിദ്യാധ്വനി- 2025 പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകരായ ആർ എച്ച് ഹാരിസ് എം വി ഷക്കീൽ എന്നിവർ ഏറ്റുവാങ്ങി. സ്കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് സി എ ജംഷീറലി അധ്യക്ഷത വഹിച്ചു.

മാനേജർ കെ പ്രധാൻ സ്കൂൾ വാർഷിക പത്രത്തെ കുറിച്ച് സംസാരിച്ചു. പി ടി എ അംഗം അസീസ് മാടമ്പി, അധ്യാപകരായ ശ്രീവത്സൻ, ദീപക് മാസ്റ്റർ, ജിതിൻ ജോസഫ്, അനിത പി കെ, അഞ്ജന പി, സ്കൂൾ ലീഡർ ആയിഷ അഫ്ന, വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു. അദ്ധ്യാപകൻ കെ കെ ശ്രീകുമാർ സ്വാഗതവും പ്രധാനധ്യാപിക റീന തോമസ് നന്ദിയും പറഞ്ഞു.

Comments are closed.