mehandi new

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു

fairy tale

ചാവക്കാട് : കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികൾക്ക് വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡും ക്യാഷ് അവാർഡും വിതരണം ചെയ്തു.  ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.  മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. എറണാകുളം റീജണൽ എക്സിക്യൂട്ടീവ് എസ്. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കായിക പ്രോത്സാഹന അവാർഡുകളുടെ വിതരണം നിർവഹിച്ചു. മത്സ്യ ബോർഡ് മെമ്പർ സെക്കീർ അലങ്കാരത്ത് മുഖ്യാതിഥിയായി. 

നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്ക്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി, സാഫ് ജില്ല നോഡൽ ഓഫീസർ ഡോ. സി.സീമ, എഫ്. ഇ. ഒ. ചാവക്കാട് രേഷ്മ,  മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ എം അലി, മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ എ എം അലാവുദ്ധീൻ, മത്സ്യതൊഴിലാളി ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. 

ജില്ലയിൽ നിന്നുള്ള 64 വിദ്യാർത്ഥികൾക്ക് 2. 84 ലക്ഷം രൂപയുടെ കേഷ് അവാർഡ് വിതരണം ചെയ്തു. മത്സ്യ ബോർഡ് മെമ്പർ കെ. കെ. രമേശൻ സ്വാഗതവും ഫിഷറീസ് ഓഫീസർ വി. വി. സുജിത്ത് നന്ദിയും പറഞ്ഞു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി എൽ ജോസഫിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും ഉണ്ടായി.

planet fashion

Comments are closed.