mehandi banner desktop
Chavakkad online

ചാവക്കാട് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കും

Ft

ചാവക്കാട് : ചാവക്കാട് ബസ് സ്റ്റാൻഡ് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ ഈദ്ഗാഹ് നടത്തുവാൻ ചാവക്കാട് ഈദ്ഗാഹ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പെരുന്നാൾ ദിനത്തിൽ രാവിലെ കൃത്യം 7 മണിക്ക് നമസ്കാരം ആരംഭിക്കും.
നമസ്കാരത്തിനും തുടർന്നുള്ള ഖുതുബക്കും എം. എം. ശംസുദ്ദീൻ നദ്‌വി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Jan oushadi

ചെയർമാൻ എം. ഇക്ബാൽ, കൺവീനർ സി. ആർ. ഹനീഫ, ട്രഷറർ പി. കെ. അക്ബർ, വൈസ് ചെയർമാൻമാർ മുഹമ്മദ്‌ കുഞ്ഞി(തത്ത), വി. ഉസ്മാൻ, പി വി അബ്ദുല്ലകുട്ടി, ജോയിന്റ് കൺവീനർമാർ കെ. വി. ഫൈസൽ, ഫൈസൽ ഉസ്മാൻ. വിവിധ വകുപ്പുകളുടെ ചുമതലക്കാരായി റസാഖ് ആലുംപടി, എ.മുഹമ്മദാലി, കെ. വി. ഷിഹാബ്, ഒ. കെ. റഹീം, മുഹമ്മദ്‌ ബഷീർ, ടി. പി ഷിഹാബ് എന്നിവരെയും തെരെഞ്ഞെടുത്തു. അറക്കൽ ഷംസുദ്ധീൻ, ജാഫർമാഷ്, പി. സി. മുനീർ, പി. വി. ഷാജഹാൻ, കെ. എച്ച്. മായിൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Comments are closed.