പെരുന്നാൾ ശനിയാഴ്ച്ച – ചാവക്കാടും മുതുവട്ടൂരും തിരുവത്രയിലും ഈദ് ഗാഹുകൾ
ചാവക്കാട് : ശവ്വാൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തതിനാൽ കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ചാവക്കാട് മേഖലയിൽ ചാവക്കാട് ടൗൺ, മുതുവട്ടൂർ, തിരുവത്ര, എന്നിവിടങ്ങളിൽ ഈദ് ഗാഹ് നടക്കും.
മുതുവട്ടൂർ മഹല്ല് ഈദ് ഗാഹിൽ പെരുന്നാൾ നിസ്കാരം ശനിയാഴ്ച രാവിലെ കൃത്യം 7.45 ന് മുതുവട്ടൂർ രാജാ ഹാൾ ഗ്രൗണ്ടിൽ നടക്കും. മഹല്ല് ഖാസി വി. ഐ. സുലൈമാൻ അസ്ഹരി നമസ്കാരത്തിന് നേതൃത്വം നൽകും.
മഹല്ല് സെക്രട്ടറി പി.വി.ഉസ്മാൻ അദ്ധ്യക്ഷനായി ഈദ് ഗാഹ് നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഈദ് ഗാഹ് കൺവീനർ വി. വി. ഷെരീഫ്, ജോ. സെക്രട്ടറി പി.എം.അബ്ദുൾ ഹബീബ്, കമ്മിറ്റി അംഗങ്ങളായ കെ.വി. മുസ്തക്കീം, ആർ.വി.അബ്ദുൾ ഷെരീഫ്, കെ. ഷംസുദ്ദീൻ, എ.വി.അലി, എ.എച്ച് അബ്ദുൾ ജലീൽ, പി.വി.ഫൈസൽ, സലീം, കെ.കബീർ, സാലിഹ് തുടങ്ങിയവർ സംബന്ധിച്ചു.
ചാവക്കാട് ഈദ് ഗാഹ്
ചാവക്കാട് ബസ് സ്റ്റാൻഡ് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ നടക്കും. ശനിയാഴ്ച രാവിലെ കൃത്യം 7.00 മണിക്ക് നമസ്കാരം ആരംഭിക്കും. നമസ്കാരത്തിന് എം. എം. ശംസുദ്ദീൻ നദ്‌വി നേതൃത്വം നൽകും.
തിരുവത്ര കോട്ടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹിൽ ശനിയാഴ്ച രാവിലെ 7.30 ന് നിസ്കാരം ആരംഭിക്കും. ഖത്തീബ് ഷഹീർ സലഫി നേതൃത്വം നൽകും.
പള്ളികളിലെ പെരുന്നാൾ നമസ്കാരം രാവിലെ 8.30 ന് ആരംഭിക്കും.
Comments are closed.