ഗുരുവായൂരിൽ ഏകാദശി തിരക്ക് – ഇതിനിടെ കൃഷ്ണനുമായി സെൽഫിക്ക് തിരക്ക്
ഗുരുവായൂർ : ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിൽ വൻ തിരക്ക്. കിഴക്കും പടിഞ്ഞാറും നടകളിൽ ഗുരുവായൂരപ്പനെ തൊഴാനുള്ള ഭക്തരുടെ തിക്കും തിരക്കും. ഇതിനിടയിൽ തെക്കേ നടയിൽ കൃഷ്ണനോടൊത്ത് ഫോട്ടോ എടുക്കാനും സെൽഫിയെടുക്കാനും സ്ത്രീകളുടെയും പുരുഷന്മാരുടെയും ഉന്തുംതള്ളും.
നീലകണ്ണന്റെ വേഷത്തിൽ ക്ഷേത്ര പരിസരത്ത് എത്തിയ യുവാവിന്റെ ചുറ്റുമാണ് ഭക്തർ തിങ്ങിക്കൂടിയത്. ഗുരുവായൂർ കിഴക്കേ നട സ്വദേശി തൈവളപ്പിൽ വികാസാണ് കൃഷ്ണ വേഷത്തിൽ ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഓടക്കുഴലുമായി കറങ്ങി നടക്കുന്നത്. രാവിലെ മുതൽ വികാസ് ക്ഷേത്ര പരിസരങ്ങളിലുണ്ട്. ഗുരുവായൂരപ്പന്റെ വേഷത്തിലായിരുന്നു രാവിലെ എത്തിയത്. വൈകുന്നേരം ശ്രീകൃഷ്ണ വേഷം ധരിച്ചു. ഏകാദശി തിരക്കിൽ കൃഷ്ണനെ കണ്ട് ഭക്തർ കൗതുകത്തോടെ വികാസിനു ചുറ്റും കൂട്ടം കൂടുകയും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നു.
ബ്യൂട്ടി തെറാപ്പിസ്റ്റ് ആണ് വികാസ്. വികാസ് ബ്രയ്ഡൽ സ്റ്റുഡിയോ, ബ്യൂട്ടിപാർലർ എന്നീ സ്ഥാപനങ്ങൾ നടത്തുന്നു. കഴിഞ്ഞ അഷ്ടമി രോഹിണി നാളിലും വികാസ് കൃഷ്ണ വേഷം ധരിച്ച് പൊതുജനങ്ങൾക്കിടയിൽ എത്തിയിരുന്നു.
Comments are closed.