mehandi new

വൈദ്യുതാഘാതമേറ്റ് മയില്‍ ചത്തു

fairy tale

ചാവക്കാട്: വൈദ്യുതാഘാതമേറ്റ് മയില്‍ ചത്തു. ബ്ലാങ്ങാട് കാട്ടില്‍ പള്ളിക്കടുത്തുള്ള ട്രാന്‍സ്ഫോമറിനടുത്തുകൂടെ പറക്കുന്നതിനിടയിലാണ് 11 കെ വി ലൈനില്‍ നിന്നും മയിലിനു ഷോക്കേറ്റത്. ഇന്ന് രാത്രി ഏഴിനാണ് സംഭവം. ഷോക്കേറ്റ് താഴെ റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ ചാവക്കാട് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. മയിലിന്റെ ജഡം ചാക്കില്‍ സൂക്ഷിച്ചിരിക്കുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഏറ്റുവാങ്ങിയതിനു ശേഷം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും.
കഴിഞ്ഞ കുറെ കാലങ്ങളായി ഈ പ്രദേശങ്ങളില്‍ മയിലുകളെ ധാരളമായി കണ്ടു വരുന്നുണ്ട്. കുറ്റിക്കാടുകളിൽ കണ്ടു വരുന്ന മയിൽ കൂട്ടമായി നാട്ടിൻ പുറങ്ങളിലെ പറമ്പുകളിലും വീടുകൾക്ക് മുകളിലുമായി കൂട്ടമായി പറന്നിരിക്കുന്നത് കൌതുകത്തോടെയാണ് നാട്ടുകാര്‍ കണ്ടിരുന്നത്.

Comments are closed.