mehandi new

ലഹരിക്കെതിരെ ഈവനുൽ ഉലൂം വിദ്യാർത്ഥികളുടെ ജാഗ്രതാ സംഗമം

fairy tale

എടക്കഴിയൂർ : ഈവനുൽ ഉലൂം മദ്രസ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1497മത് ജന്മദിന പരിപാടികളുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. മദ്രസ സദർ സി എച്ച് ബഷീർ മുസ്ലിയാരുടെ പ്രാർത്ഥനയോടുകൂടി തുടങ്ങിയ സംഗമം പുന്നയൂര് പഞ്ചായത്ത് പ്രസിഡണ്ട് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

planet fashion

സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് ചാവക്കാട് സീനിയർ സിവിൽ പോലീസ് ഓഫീസർ മുനീർ ക്ലാസെടുത്തു. മദ്രസ വൈസ് പ്രസിഡണ്ട് മാമുട്ടി ഹാജി അധ്യക്ഷവഹിച്ചു. സെക്രട്ടറി കെ ബഷീർ, ചാവക്കാട് റേഞ്ച് സെക്രട്ടറി കരീം അസ്‌ലമി, നബിദിന സ്വാഗതസംഘം സെക്രട്ടറി ബീരാൻ കുട്ടി, മദ്രസ സ്റ്റാഫ് സെക്രട്ടറി റിഷാദ് സഖാഫി എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.