mehandi new

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയം അവസാനിപ്പിക്കുക – ബ്ലോക്ക് കോൺഗ്രസ്സ് വാഹനപ്രചരണ ജാഥ ഗുരുവായൂരിൽ സമാപിച്ചു

fairy tale

ഗുരുവായൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ രണ്ട് ദിവസമായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ നയിക്കുന്ന വാഹനപ്രചരണ ജാഥയുടെ സമാപന സമ്മേളനം ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്‌ഘാടനം ചെയ്തു. സമാപന സമ്മേളനത്തിന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സി. എ ഗോപപ്രതാപൻ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ പി യതീന്ദ്രദാസ്, കല്ലൂർ ബാബു, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി സുരേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അരവിന്ദൻ പല്ലത്ത്‌, കെ.പി ഉദയൻ, കെ.വി സത്താർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച് എം നൗഫൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

planet fashion

ഡിസംബർ 29, 30 തീയതികളിൽ ഗുരുവായൂർ മണ്ഡലത്തിലെ ഏങ്ങണ്ടിയൂർ, ഒരുമനയൂർ, കടപ്പുറം, ചാവക്കാട്, ഗുരുവായൂർ മേഖലകളിൽ പര്യടനം നടത്തിയ വാഹനപ്രചരണ ജാഥയ്ക്ക് വിവിധയിടങ്ങളിൽ നൽകിയ സ്വീകരണങ്ങളിൽ നിയോജകമണ്ഡലത്തിലെ വിവിധ കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.