mehandi new

വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക

fairy tale

കടപ്പുറം : പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ സി പി ഐ എം ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കുക, പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക, എൽ ഡി എഫ് സർക്കാരിന്റെ ആരോഗ്യ നയം അട്ടിമറിക്കുന്ന കടപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനത്തിൽ പ്രതിഷേധിക്കുക, പതിനാറാം വാർഡിന്റെ വാക്സിൻ പതിനാറാം വാർഡിന് തന്നെ നൽകുക എന്നീ മുദ്രാവാക്യം ഉയർത്തിയായിരുന്നു ധർണ്ണ.

planet fashion

സിപിഐഎം ഏരിയാ സെക്രട്ടറി ടിടി ശിവദാസൻ സമരം ഉദ്ഘാടനം ചെയ്തു. എം എസ് പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ വി അഷറഫ്, പഞ്ചായത്ത് മെമ്പർമാരായ സെമീറ ഷെരീഫ്, മുഹമ്മദ് മാഷ്, പ്രസന്ന ചന്ദ്രൻ, റാഹില വഹാബ്, എൽ ഡി എഫ് നേതാക്കളായ പി ഇക്ബാൽ, പിഎം ബീര, സികെ വേണു, എൻ എം ലത്തീഫ്, ഇസി അർജ്ജുനൻ, എസി ധർമ്മൻ, റാഫി മുനക്കൽ എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.