എം എൽ എ യുടെ അവഗണന അവസാനിപ്പിക്കുക – കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ യൂത്ത് ലീഗിന്റെ മിന്നൽ ഉപരോധം

കടപ്പുറം: കടപ്പുറം ഗവൺമെൻ്റ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിന്നൽ ഉപരോധം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന കടപ്പുറം സി.എച്ച്.സിയിൽ ഒരാഴ്ച്ചയായി ഡോക്ടർ ഇല്ലാത്ത ദുരവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. എൻ.കെ.അക്ബർ എം.എൽ.എയുടെ കടപ്പുറത്തിനോടുള്ള അവഗണനയാണ് ആരോഗ്യ കേന്ദ്രത്തിന്റെ ദുരിതപൂർണ്ണമായ അവസ്ഥക്ക് കാരണമെന്ന് നൗഷാദ് തെരുവത്ത് ആരോപിച്ചു.

ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ഉച്ചക്ക് ശേഷം പ്രവർത്തിക്കുന്നതിനായി
ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഡോക്ടറെ രാവിലെത്തേക്ക് ഡ്യൂട്ടിയിലേക്ക് മാറ്റുകയായിരുന്നു. ആ ഒരു ഡോക്ടറാണ് നൂറുകണക്കിന് രോഗികളെ ഉച്ചവരെ പരിശോധിക്കുന്നത്. രണ്ടാഴ്ച്ചയായി ഉച്ചക്ക് ശേഷം കടപ്പുറം സി എച്ച് സി യിലെ ഒ.പി വിഭാഗം പൂട്ടികിടക്കുകയാണ്. ഗുരുവായൂർ എം.എൽ.എയുടെ നിർദേശ പ്രകാരമാണ് ഡി എം ഒ നിലവിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ കുന്നംകുളത്തേക്ക് മാറ്റിയതെന്നും യൂത്ത് ലീഗ് ആരോപിച്ചു.
കടപ്പുറം സി എച്ച് സിയിൽ നിന്നും സ്ഥലം മാറ്റിയ ഡോക്ടർമാരെ തിരിച്ചു കൊണ്ട് വരിക, ഉച്ചക്ക് ശേഷമുള്ള ഒ.പി പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലായില്ലെങ്കിൽ ജനകീയ പ്രക്ഷോപത്തിന് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ.അഷ്ക്കർ അലി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ബുഖാറയിൽ സുബൈർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം.മുജീബ്, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻ്റ് ടി.ആർ.ഇബ്രാഹിം, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി വി.എം.മനാഫ്, സംസ്ഥാന കൗൺസിലർ ആർ.കെ.ഇസ്മായിൽ, പഞ്ചായത്ത് ട്രഷറർ സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റിയാസ് പൊന്നാക്കാരൻ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ആസിഫ് വാഫി, ഫൈസൽ ആശുപത്രിപ്പടി, റംഷാദ് കാട്ടിൽ, എം.എസ്.എഫ് നിയോജകമണ്ഡലം പ്രസിഡൻ്റ് ഷനാഹ് ഷറഫുദ്ദീൻ, പഞ്ചായത്ത് പ്രസിഡൻ്റ് സൽമാനുൽ ഫാരിസ് വാഫി, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ പി.എസ്.മുഹമ്മദ് ഷമീർ, വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഫ്സൽ കറുകമാട്, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ ആർ.കെ.ഷാഹു, ഹമീദ് പുളിക്കൽ, മൻസൂർ പൊന്നാക്കാരൻ, സെയ്ത്മുഹമ്മദ് കരിമ്പി, അൻവർ അസീസ്, കെ.എം. ജിംഷാദ്, നൗഫൽ വല്ലങ്കി, ഫക്രുദ്ദീൻ പുതിയങ്ങാടി, ഷഫീർ ആശുപത്രിപ്പടി, റൗഫ് കുമാരംപടി, ഷാജി ബ്ലാങ്ങാട്, അസ്‌മീർ കലാം അഴിമുഖം, ലത്തീഫ് അറക്കൽ, വി.എം.മുക്താർ, എന്നിവർ സംസാരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും സെക്രട്ടറി അഡ്വക്കറ്റ് മുഹമ്മദ് നാസിഫ് നന്ദിയും പറഞ്ഞു.

Comments are closed.