mehandi new

ആശവർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക – പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് ധർണ്ണ

fairy tale

പുന്നയൂർ: ആശവർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ ഉമ്മർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻന്റ് മുനാഷ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ കമറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സുബൈദ പാലക്കൽ, മറ്റു നേതാക്കളായ കരീം കരിപ്പോട്ട്, എം പി ഹനീഫ, ഹുസൈൻ  തെക്കാത്ത്, കെ കെ മജീദ്, ഗഫൂർ അകലാട്, ഫൈസൽ എം എം പി, അഷ്‌റഫ്‌ മന്നൻ, മൊയ്‌നു അഞ്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

Macare 25 mar

Comments are closed.