യു എ യി എനോറ ഇഫ്താർ സംഗമം നടത്തി

ദുബായ് : യു എ യി എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (ENORA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ദുബായ് കരാമ സെന്റർ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു. സംഗമത്തിന് എനോറ ഭാരവാഹികൾ നേതൃത്വം നൽകി. യു എ ഇ ഗോൾഡൻ വിസ നേടിയ എനോറ ഭാരവാഹികളായ അബു അബ്ദുള്ള, ബൈജു പുളിക്കുന്നത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് റസാക്ക് അമ്പലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൾ സമദ് കാര്യടത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജി എം അലി നന്ദിയും പറഞ്ഞു. അബ്ദുൾ ഖാദർ അനുമോദന സന്ദേശം നൽകി

Comments are closed.