ഉദയ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന “ഉദയ സാഹിത്യ പുരസ്കാരം 2023″ന്കൃതികൾ ക്ഷണിക്കുന്നു. കവിത, നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് ഈ വർഷം അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിനും 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്കാരമായി നൽകും

എഴുത്തുകാർക്കും പ്രസാധകർക്കും കൃതികൾ അയക്കാം. 2020, 2021, 2022 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് അവാർഡിനായി അയക്കേണ്ടത്.
അവാർഡിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികൾ താഴെ പറയുന്ന വിലാസത്തിൽ 2023 ജൂലൈ 25നകം അയച്ചുതരേണ്ടതാണ്.
അയക്കേണ്ട വിലാസം:
നളിനാക്ഷൻ ഇരട്ടപ്പുഴ,
പ്രസിഡന്റ്,
ഉദയ വായനശാല,
ഇരട്ടപ്പുഴ, പി ഒ ബ്ലാങ്ങാട്, ചാവക്കാട്,
തൃശൂർ ജില്ല – 680506.
കൂടുതൽ വിവരങ്ങൾക്ക്
+91 7034 62 2917 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.