mehandi new

ശില്‍പ്പശാലയും ക്വിസ് മത്സരവും സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: കേരള ശാസ്ത്രസങ്കേതിക പരിസ്ഥിതി കൗണ്‍സിലും ജില്ലാ പരിസ്ഥിതി ക്ളബ്ബും സംയുക്തമായി പരിസ്ഥിതി ക്ളബ്ബ് ചുമതലയുള്ള അധ്യാപകര്‍ക്ക് ശില്‍പ ശാലയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ‘ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ജില്ല വിദ്യഭ്യാസ ഓഫീസര്‍ കെ. സുമതി ഉദ്ഘാടനം ചെയ്തു. എന്‍.ജെ.ജെയിംസ് അധ്യക്ഷത വഹിച്ചു. വിനേഷ് കറുത്തേടത്ത് കൃഷിയിടത്തിലെ പരിസ്ഥിതി സുരക്ഷ എന്ന വിഷയത്തില്‍ ക്ളാസെടുത്തു.
എം.വി. മധു, പി.ബി മിനി, കെ.വി ഇന്ദിര, എന്നിവര്‍ സംസാരിച്ചു. ജയിന്‍ ജെ.തേറാട്ടില്‍ ക്വിസ് മത്സരത്തിനു നേതൃത്വം നല്‍കി.
കേച്ചേരി എം.ഐ.സി.അല്‍ അമീന്‍ സ്കൂളിലെ പി.എ റമീസ് ഒന്നാം സ്ഥാനവും വേലൂര്‍ ഗവ. എസ് .ആര്‍ .വി. എച്ച്. സ്കൂളിലെ ഹെല്‍ന, ഏങ്ങണ്ടിയൂര്‍ സെന്‍്റ് തോമസ്. ഹൈസ്കൂളിലെ ബിസാല്‍ സജീവ് എന്നിവര്‍ രണ്ടാം സ്ഥാനംവും പങ്കിട്ടു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.