mehandi new

ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം – അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ

fairy tale

പുന്നയൂർ : ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ. വ്യായാമത്തിന് ആവശ്യമായ പുതിയ ഉപകരണങ്ങൾ സ്ഥാപിച്ച് ഏഴു ലക്ഷം രൂപ ചിലവിൽ വിപുലീകരിച്ച അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിം പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. 

planet fashion

ഏഴു ലക്ഷം രൂപ ചിലവിലാണ് പുതിയ വ്യായാമ ഉപകരണങ്ങൾ സ്ഥാപിച്ച് ഓപ്പൺ ജിം വിപുലീകരിച്ചത്. ഏഴു ലക്ഷം ഫ്ലാറ്റ് ഫോമിനും അഞ്ചു ലക്ഷം ഉപകരണങ്ങൾക്കും ഉൾപ്പെടെ 12 ലക്ഷം രൂപയാണ് ഓപ്പൺ ജിം നിർമ്മാണത്തിന് വന്ന ചിലവ്. ഇതോടെ ഓപ്പൺ ജിമ്മിന് വേണ്ടി പഞ്ചായത്ത്‌ ചിലവഴിച്ചത് പത്തൊൻപത് ലക്ഷം. 

രാവിലെയും വൈകുന്നേരങ്ങളിലും വ്യായാമത്തിനും വിനോദത്തിനുമായി കുടുംബസമേതം നിരവധിപേരാണ് കുട്ടാടംപാടത്ത് എത്തുന്നത്. വികസന സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ കെ എ വിശ്വനാഥൻ, ഗ്രാമ പഞ്ചായത്ത്‌  അംഗങ്ങളായ സലീന നാസർ, ഷൈബ ദിനേശൻ, ശരീഫ കബീർ, പൊതുപ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Comments are closed.