കെ പി വത്സലൻ വധക്കേസിലെ പ്രതി പിടികിട്ടാപുള്ളി ഫൈസൽ മരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ പി വത്സലൻ വധക്കേസിലെ രണ്ടാം പ്രതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച അകലാട് കാര്യാടത്ത് അവറുണ്ണി മകൻ ഫൈസൽ (44) മരിച്ചു. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ ദീർഘകാലമായി കാസർഗോഡ് ഒളിവിൽ കഴിയുകയായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. മഞ്ചേശ്വരത്ത് നിന്നാണ് വിവാഹം കഴിച്ചിട്ടുള്ളത്. കബറടക്കം കാസർഗോഡ് നടക്കും. മരണ വിവരം അറിഞ്ഞു അകലാടുള്ള ബന്ധുക്കൾ കാസർകോട്ടേക്ക് പുറപ്പെട്ടു.

കെ പി വത്സലനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മൂന്നു മുതൽ അഞ്ചു വരെ പ്രതികളും മുസ്ലിം ലീഗ് പ്രവർത്തകരുമായ കുരിക്കളത് കരിം, കുരിക്കളത് നസീർ കുന്നംച്ചേരി ഹുസൈൻ എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച തൃശൂർ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വിധി. 2006 ഏപ്രിൽ 16 വൈകുന്നേരം 5.30 നായിരുന്നു കേസിനാസ്പദമായ സംഭവം. വൽസലൻ കൊല്ലപ്പെട്ട് ഒരു വർഷമായപ്പോൾ ഒന്നാം പ്രതി കൊല്ലപ്പെട്ടിരുന്നു. ഒളിവിൽ പോയ കേസിലെ രണ്ടാം പ്രതി ഫൈസലിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340 +919946054450

Comments are closed.