mehandi new

വ്യാജരേഖ തൃശൂര്‍ സ്വദേശി അറസ്റ്റില്‍ – പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് വന്‍ തട്ടിപ്പുകള്‍

fairy tale
ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്ത ജോയ് ഡാനിയേല്
ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്ത ജോയ് ഡാനിയേല്
planet fashion

ചാവക്കാട്: വ്യാജകരമടച്ച രസീത് ഉണ്ടാക്കി സ്ഥലം പോക്കുവരവ് നടത്തുന്നതിന് അപേക്ഷ നല്‍കിയ തട്ടിപ്പുകാരനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചെമ്പൂക്കാവ് സ്വദേശി കണ്ണംമ്പുഴ ജോയ് ഡാനിയേലി(56)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്.
ചാവക്കാട് തിരുവത്രയിലുള്ള 80 സെന്റ് സ്ഥലത്തിന്റെ 2015-2016ലെ കരമടച്ച രസീത് ഉപയോഗിച്ചാണ് പോക്കുവരവിന് അപേക്ഷ നല്‍കിയത്. ചാവക്കാട് താലൂക്ക് തഹസില്‍ദാര്‍ മണത്തല വില്ലേജ് ഓഫീസിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ വസ്തുവിന്റെ കരം 2004-2005 വരെ മാത്രമേ അടച്ചിട്ടുള്ളൂ എന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് തഹസില്‍ദാര്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കരമടച്ച രസീത് വ്യാജമാണെ് തെളിഞ്ഞു. ഇതിന് പുറമേ ഈ സ്ഥലത്തിന്റെ രേഖകള്‍ പണയപ്പെടുത്തി പ്രതി തൃശ്ശൂര്‍ എംഒ റോഡിലുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും തുക വായ്പയെടുത്തിരുന്നതായും കണ്ടെത്തി. തുക തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്ന് ജപ്തി നടപടിയിലാണ് സ്ഥലം. ഈ സംഭവം മറച്ചുവെച്ച് മാള സ്വദേശിയായ സതീശന്‍ എന്ന വ്യക്തിക്ക് സ്ഥലം വില്‍ക്കുകയും രജിസ്ട്രേഷന്‍ ചെയ്തു നല്‍കുകയും ചെയ്തു. മണത്തല വില്ലേജില്‍ 2/2അ സര്‍വ്വേനമ്പറില്‍ പെട്ട സ്ഥലമാണ് വില്‍പ്പന നടത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് തിരുവത്ര സ്വദേശിയായ കുടുംബിനിയും സ്റ്റേഷനില്‍ എത്തി. ഈ സ്ഥലം തങ്ങളുടേതാണെന്നും പ്രതിക്ക് ഇവര്‍ മുക്തിയാര്‍ എഴുതി നല്‍കിയിരുന്നെന്നും പറഞ്ഞ് ഇവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ തട്ടിപ്പിനും വഞ്ചനകുറ്റത്തിനും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അഡീഷണല്‍ എസ്‌ഐ എം.എ ബാലന്‍, എഎസ്‌ഐ ടി.കെ ബാലന്‍, എസ് സിപിഒ സതീശന്‍, സിപിഒ ലോഫിരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Jan oushadi muthuvatur

Comments are closed.