എം എസ് സി നഴ്സിങ്ങിൽ രണ്ടാം റാങ്ക് നേടിയ ഫസ്‌ന ജബ്ബാറിനെ ആദരിച്ചു
ഒരുമനയൂർ : കേരള ആരോഗ്യ സർവകശാല എം എസ് സി നഴ്സിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ തൃശൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി ഫസ്‌ന ജബ്ബാറിനെ സിപിഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. പൂളക്കൽ ജബ്ബാർ നദീറ ദമ്പതികളുടെ മകളാണ് ഫസ്‌ന ജബ്ബാർ.
സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ ഉപഹാരം കൈമാറി. സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം ഇ കെ ജോസ്, ഒരുമനയൂർ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ആർ കെ സജിൽ എന്നിവർ പങ്കെടുത്തു.
Comments are closed.