mehandi new

മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു

fairy tale

ചാവക്കാട് : മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് എയർ ഓഷ്യൻ ട്രാവൽസ് ഉടമ അനുഗ്യാസ് റോഡിൽ താമസിക്കുന്ന പുത്തൻപുള്ളി കുഞ്ഞിമുഹമ്മദ് മകൻ ബഷീർ(59) ആണ് മരിച്ചത്. നിക്കാഹിനു പുറപ്പെടുന്നതിനായി കുളിച്ചു ഡ്രസ്സ് മാറുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടനെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിനൊന്നു മണിക്ക് മകളുടെ നിക്കാഹ് നടന്നു. ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.

planet fashion

ഭാര്യ : ഫാത്തിമ. മക്കൾ ഡോ. തസ്‌നി, ഡോ. നസ്നി. കബറടക്കം പിന്നീട് മണത്തല പള്ളി ഖബർസ്ഥാനിൽ

Comments are closed.