mehandi new

ശക്തമായ തിര മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ചു വീണ് തൊഴിലാളിക്ക് പരിക്ക്

fairy tale

ചാവക്കാട്: ശക്തമായ തിരയിൽപ്പെട്ട മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ചു വീണ്  തൊഴിലാളിക്ക് പരിക്ക്. എങ്ങണ്ടിയൂർ കുണ്ടലിയൂർ സ്വദേശി കണ്ണന്തറ വിനോദനാ (52) ണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. മുനക്കകടവ് ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് വള്ളം കടലിൽ ഇറക്കി പോകുമ്പോൾ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട വള്ളത്തിൽ നിന്നും  വിനോദ് തെറിച്ചുവീഴുകയായിരുന്നു.ആറ് തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. നാട്ടിക സ്വദേശി ജിതിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ മഹാദേവൻ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്.  ഇടത് കാൽമുട്ടിന് സാരമായി പരിക്കേറ്റ വിനോദിനെ ഉടൻതന്നെ ചേറ്റുവ ഫിനിക്സ് മെഡിസിറ്റി ആശുപത്രിയിലും പിന്നീട് തൃശ്ശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Ma care dec ad

Comments are closed.