mehandi new

തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു

fairy tale

തിരുവത്ര : തിരുവത്ര സ്‌കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.

planet fashion

ഇന്ന് പുലർച്ച ഒരുമണിയോടെയാണ് സംഭവം. ഗ്യാരജിന് പുറത്ത് നിർത്തിയിട്ട ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്.
കോഴിക്കോട് സ്വദേശികളായ യാത്രക്കാരാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഇവർ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഗുരുവായൂർ ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.

ഗ്യാരജിന് പുറത്ത് നിർത്തിയിട്ടിരുന്ന എട്ടു ബൈക്കുകളിൽ അഞ്ചെണ്ണമാണ് കത്തിയത്. ഗ്യാരെജിന് ഉള്ളിലുള്ള ബൈക്കുകളിലേക്ക് തീ പടർന്നില്ല.

ഉടമസ്ഥൻ വഹാബിനു ശാരീരികസ്വാസ്ഥ്യം മൂലം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ബാബാ വർക്ക്ഷോപ്പ് പൂട്ടികിടക്കുകയായിരുന്നു.

ബൈക്കുകൾ പെട്രോൾ ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഗുരുവായൂർ എ സി പി യുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Macare 25 mar

Comments are closed.