കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ ചാവക്കാട് പോലീസ് അഞ്ചുപേരെ അറസ്റ്റു ചെയ്തു.
പുത്തൻകടപ്പുറം സ്വദേശികളായ സഹദ്, അഫ്സൽ, ഷഹീർ, ഉസ്മാൻ, അഷ്കർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഈ മാസം എട്ടാം തിയതി ബുധനാഴ്ച മുസ്ലിങ്ങൾ പുണ്ണ്യദിവസമായി കരുതുന്ന ബറാഅത്ത് രാവിനായിരുന്നു അറസ്റ്റിനു ആസ്പദമായ സംഭവം.
കബർസ്ഥാനിൽ പലയിടങ്ങളിലായി നിന്ന് പ്രാർത്ഥിച്ചിരുന്ന ഏതാനും യുവാക്കൾ അതുവഴിവന്ന പോലീസ് ജീപ്പ് കണ്ട് ചിതറി ഓടുകയും ഇവരെ തിരഞ്ഞു
കബര്സ്ഥാനിനടുത്തുള്ള വീട്ടിലെത്തിയ പോലീസ് അവിടെ കുട്ടിയെ കളിപ്പിച്ചുകൊണ്ടിരുന്ന ഗൃഹനാഥനുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് അവിടെ നിർത്തിയിട്ടിരുന്ന ബൈക്കുകളുടെ ആർ സി ബുക്കും രേഖകളും ആവശ്യപ്പെട്ട പോലീസുമായി വീട്ടുകാരും വാക്കേറ്റമുണ്ടായതായി പറയുന്നു. പിന്നീട് ബൈക്കുകൾ കസ്റ്റഡിയിലെടുക്കാൻ സന്നാഹങ്ങളുമായി എത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് കേസ്
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.