അണ്ടത്തോട് കാർ ഡിവൈഡറിലിടിച്ച് അപകടം അഞ്ചുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

അണ്ടത്തോട് : കാർ ഡിവൈഡറിലിടിച്ച് അപകടം കാർ യാത്രികരായ അഞ്ചുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ഗുരുവായൂർ ദേവസ്വം ജീവനക്കരനും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് കിനാലൂർ സ്വദേശികളായ ജാനു ( 60), പ്രേമൻ (53), സംഗീത ( 45), അനന്ത കൃഷ്ണൻ (20), അനന്യ (17) എന്നിവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ അനന്ത കൃഷ്ണനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അണ്ടത്തോട് പെട്രോൾ പമ്പിന് സമീപം ദേശീയപാത 66 ൽ റോഡിൽ നിർമിച്ചിട്ടുള്ള ഡിവൈഡറിലിടിച്ചാണ് അപകടം. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. ഗുരുവായൂരിൽ നിന്ന് കോഴിക്കോട്ടെക്ക് പോവുകയായിരുന്നു കുടുംബം. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അകലാട് നബവി ആംബുലൻസ്, വിന്നേഴ്സ് ആംബുലൻസ്, അണ്ടത്തോട് ഡ്രൈവേഴ്‌സ് അബുലൻസ് എന്നിവരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Comments are closed.