mehandi new

കായികോത്സവത്തിന് പതാക ഉയർന്നു – ആദ്യ സ്വർണ്ണം ഗോപിക ഗോപിക്ക്

fairy tale

കുന്ദംകുളം : ഇന്നുമുതൽ നാലു ദിവസങ്ങളിലായി നടക്കുന്ന കേരള സംസ്ഥാന സ്കൂൾ കായികോത്സവത്തിനു കുന്ദംകുളത്ത് തുടക്കമായി. ജനറൽ എഡ്യൂക്കേഷൻ ഡയറക്ടർ ഷാനവാസ് ഐ എ എസ് സംസ്ഥാന കായികോത്സവത്തിന് പതാക ഉയർത്തി. തുടർന്ന് ജില്ലാ കൺവീനർമാർ റവന്യു ജില്ലകളുടെ പതാകകൾ ഉയർത്തി. മമ്മിയൂർ എൽ എഫ് ജി എച്ച് എസ് എസ് വിദ്യാർത്ഥികളുടെ ബാൻഡ് വാദ്യം അകമ്പടിയായി. സ്വാഗത സംഘം ചെയർമാൻ എ സി മൊയ്തീൻ എം എൽ എ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.

planet fashion

കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിൽ രാവിലെ ഏഴുമണിക്ക് ആരംഭിച്ച മത്സരങ്ങളിൽ ആദ്യ സ്വർണം കണ്ണൂരിലെ ഗോപികാ ഗോപിക്ക്‌. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിലാണ് കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപിക മേളയിലെ ആദ്യ സ്വർണം നേടിയത്. സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.