മണപ്പുറം ഫിനാന്‍സിൽ നിന്നും 20 കോടിയുമായി മുങ്ങിയ യുവതി അസി. ജനറല്‍ മാനേജർ

തൃശൂർ: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി 20 കോടി രൂപയുമായി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയായ കൊല്ലം സ്വദേശി ധന്യ മോഹന്‍ ആണ് പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്.

18 വര്‍ഷമായി സ്ഥാപനത്തിലെ അസി.ജനറല്‍ മാനേജറായിരുന്നു. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഈ പണം കൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പിടിയിലാകും എന്ന് മനസിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങിയ ശേഷം മറ്റാരുടെയോ സഹായത്തോടെ രക്ഷപെടുകയായിരുന്നു

Comments are closed.