mehandi new

പുഷ്പോത്സവം, നിശാഗന്ധി സർഗ്ഗോത്സവം, ഭക്ഷ്യമേള ഒരുക്കങ്ങൾ പൂർത്തിയായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് മുൻവർഷങ്ങളിൽ മികവാർന്ന നിലയിൽ സംഘടിപ്പിച്ച് വന്നിരുന്ന പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും ഇത്തവണയും ഏറെ ആകർഷകമായി സംഘടിപ്പിക്കുകയാണ്. മാനവീക കൂട്ടായ്മയുടെ ഏറ്റവും ഉചിതമായ ഒരിടം എന്ന നിലയിലേക്കുള്ള ഗുരുവായൂരിന്റെ പ്രയാണത്തിൽ പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവ വേദിയും നിർണ്ണായകമായ പങ്ക് വഹിച്ചു വരുന്നുണ്ട് എന്നത് കഴിഞ്ഞ 9 വർഷക്കാലമായി ഏവരുടെയും അനുഭവമാണല്ലോ 10 മത് വർഷം തികയുന്ന ഈ വേളയിൽ പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും മാർച്ച് 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ബഹു : ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മണലൂർ എം എൽ എ മുരളി പെരുനെല്ലി, ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ്, പ്രശസ്ത സിനിമ താരം സുരേഷ് കൃഷ്ണ എന്നിവർ മുഖ്യാതിഥികളാവും.
പുഷ്പോത്സവത്തിന്റെ ഭാഗമായി പുഷ്പഫല സസ്യ പ്രദർശനം, അനിമൽ റോബോട്ടിക് തീം പവലിയൻ, അലങ്കാര മത്സ്യ പ്രദർശനം എന്നിവയും, നിശാഗന്ധി സർഗ്ഗോത്സവ വേദിയിൽ ഗാനമേള, സിനിമാറ്റിക് ഡാൻസ്, മാജിക് മെഗാഷോ, മെഹഫിൽ, മ്യൂസിക് ബാന്റ്, നാടകം, നാടൻ പാട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടാതെ ഗുരുവായൂർ നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ കുടുംബശ്രീ ഭക്ഷ്യമേള
” ഇഞ്ചീം പുളീം ” സീസൺ 2 വിന് നഗരസഭ ടൗൺ ഹാൾ കിച്ചൺ ബ്ലോക്കിൽ മാർച്ച് 7 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവ്വഹിക്കും
രാവിലെ 11 മണി മുതൽ 10 വരെയാണ് വിവിധ വിഭവങ്ങളുടെ രുചി ആസ്വദിക്കുവാൻ അവസരമൊരുക്കിയിട്ടുള്ളതെന്ന് ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.