mehandi new

മണത്തലയിലെ ഫ്ലൈഓവർ തട മതിൽ ഒഴിവാക്കണം – പ്രൊജക്ട് ഡയറക്ടർക്ക് എം പി കത്ത് നൽകി

fairy tale

ചാവക്കാട് : ദേശീയപാത 66 നിർമാണവുമായി ബന്ധപെട്ടു ചാവക്കാട് മണത്തല മുല്ലത്തറ ജംഗ്ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ (flyover ) ഇരുവശങ്ങളും തട മതിൽ (retaining wall ) കെട്ടി അടക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ദേശീയ പാതാ 66 പ്രൊജക്ട് ഡയറക്ടർ ജെ ബാലചന്ദ്രന് കത്ത് നൽകി. ഒരു കിലോമീറ്റർ അധികം നീളത്തിലും ഇരുവശങ്ങളിലായി എട്ടടി ഉയർത്തി മതിലും പണിയുന്ന നിർദിഷ്ട ഫ്ലൈഓവർ മണത്തലയെ രണ്ടാക്കുമെന്ന് എംപി കത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങൾ അധികമായി എത്തുന്ന സിവിൽ സ്റ്റേഷൻ, കെ എസ് ഇ ബി, മണത്തല സ്കൂൾ, ആരാധനാലയങ്ങൾ എന്നിവയുള്ള പ്രദേശമായതിനാൽ നാട്ടുകാർക്ക് യാത്രാ സൗകരുമുള്ള തട മതിൽ ഇല്ലാത്ത ഫ്ലൈഓവർ നിർമ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

planet fashion

മണത്തല വിശ്വനാഥ ക്ഷേത്രം, മണത്തല നാഗയക്ഷി ക്ഷേത്രം, മണത്തല നരിയംപുള്ളി ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ രണ്ടായി തിരിക്കുന്നത് ഭക്തരുടെ ദിനേനെയുള്ള പ്രാർത്ഥനക്ക് അസൗകര്യമാവും. പതിനായിരങ്ങൾ ഒത്തുകൂടുന്ന മണത്തല ചന്ദനകുടം നേർച്ചനടക്കുന്നത് ഇവിടെയാണ്‌. മണത്തല പള്ളി ഖബർസ്ഥാനിലേക്ക് മൃതദേഹം അടക്കം ചെയ്യാൻ കൊണ്ടുവരുന്നവർക്കും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരും. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദുരിതത്തിലാകും. മേഖലയിൽ വളർന്നു വരുന്ന ടൂറിസത്തിനും ഗുരുവായൂർ ക്ഷേത്രം, പാലയൂർ ചർച്ച്‌ എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടനത്തെയും ഇത് ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മണത്തലയിൽ തട മതിൽ ( retaining wall ) ഒഴിവാക്കിയുള്ള മേൽപ്പാലം (flyover ) പണിയണമെന്ന ആവശ്യത്തോടൊപ്പം ഡിസംബർ ഒന്നിന് തീരുമാനിച്ചിട്ടുള്ള റിവ്യൂ മീറ്റിംഗ് അജണ്ടയിൽ ഈ വിഷയം ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയ സംബന്ധമായി എം പി പ്രൊജക്ട് ഡയറക്ട്ടറെ ഫോണിലും ബന്ധപ്പെട്ടിരുന്നു.

ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്, ചാവക്കാട് നഗരസഭ യു ഡി എഫ് കൗൺസിലർമാർ, ചാവക്കാട് ഫ്ലൈഓവർ ആക്ഷൻ കമ്മിറ്റി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടി എൻ പ്രതാപൻ എം പി യുടെ നടപടി.

Ma care dec ad

Comments are closed.